bjp

തൃശൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയ പഞ്ചാബ് സർക്കാർ നടപടിക്കെതിരെയും കോൺഗ്രസിന്റെ വിലകുറഞ്ഞ രാഷ്ട്രീയ നിലപാടിനെതിരെയും ഭാരതീയ ജനതാ പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മൗന സത്യാഗ്രഹ സദസ് നടത്തി. പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്, ജനറൽ സെക്രട്ടറി പി.കെ.ബാബു, ജില്ലാ പ്രസിഡന്റ് വി.സി ഷാജി, സംസ്ഥാന സമിതി അംഗം നിജി , ശശി മരുതയൂർ, അമ്പാടി മേപ്പുറത്ത്, സിജു വി.സി, ഉണ്ണിക്കൃഷ്ണൻ, ബിജു കുന്നംകുളം, അരവിന്ദാക്ഷൻ പുതുക്കാട്, ആനന്ദൻ കൊടുമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.

389​ ​പേ​ർ​ക്ക് ​കൊ​വി​ഡ്


തൃ​ശൂ​ർ​:​ ​തി​ങ്ക​ളാ​ഴ്ച​ 389​ ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ് 19​ ​സ്ഥി​രീ​ക​രി​ച്ചു.​ 306​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.​ ​രോ​ഗ​ബാ​ധി​ത​രാ​യി​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ 3,762​ ​ആ​ണ്.​ ​ഇ​തു​വ​രെ​ ​കൊ​വി​ഡ് 19​ ​സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ​ ​എ​ണ്ണം​ 5,53,970​ ​ആ​ണ്.​ 5,46,953​ ​പേ​രാ​ണ് ​ആ​കെ​ ​രോ​ഗ​മു​ക്ത​രാ​യ​ത്.​ ​ഒ​രാ​ൾ​ക്ക് ​ഇ​ന്ന​ലെ​ ​ഒ​മി​ക്രോ​ൺ​ ​സ്ഥീ​രീ​ക​രി​ച്ചു.​ ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക് 11.91​%​ ​ആ​ണ്.​ ​ഇ​തു​വ​രെ​ 46,23,108​ ​ഡോ​സ് ​കൊ​വി​ഡ് 19​ ​വാ​ക്‌​സി​ൻ​ ​വി​ത​ര​ണം​ ​ചെ​യ്തു.​ ​ഇ​തി​ൽ​ 24,93,438​ ​പേ​ർ​ ​ഒ​രു​ ​ഡോ​സ് ​വാ​ക്‌​സി​നും,​ 21,24,580​ ​പേ​ർ​ ​ര​ണ്ട് ​ഡോ​സ് ​വാ​ക്‌​സി​നും​ ​സ്വീ​ക​രി​ച്ചു.​ 80,476​ ​കു​ട്ടി​ക​ളാ​ണ് ​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ ​വാ​ക്‌​സി​ൻ​ ​സ്വീ​ക​രി​ച്ച​ത്.

കൊ​വി​ഡ് ​വാ​ക്സി​നേ​ഷ​നിൽ
ക്ര​മീ​ക​ര​ണം

തൃ​ശൂ​ർ​ ​:​ ​കൊ​വി​ഡ് 19​ ​വാ​ക്‌​സി​നേ​ഷ​ന് ​ഇ​ന്ന് ​മു​ത​ൽ​ ​പു​തി​യ​ക്ര​മീ​ക​ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തി.​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​/​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​/​ ​താ​ലൂ​ക്ക്ആ​ശു​പ​ത്രി​/​ ​സാ​മൂ​ഹി​കാ​രോ​ഗ്യ​ ​കേ​ന്ദ്രം​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ 18​ ​വ​യ​സി​ന് ​മു​ക​ളി​ലു​ള്ള​വ​ർ​ക്കു​ള്ള​ ​കൊ​വി​ഷീ​ൽ​ഡ് ​വാ​ക്‌​സി​നേ​ഷ​ൻ​ ​തി​ങ്ക​ൾ,​ ​ബു​ധ​ൻ,​ ​വെ​ള്ളി​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​മാ​ത്ര​മേ​ ​ഉ​ണ്ടാ​കൂ.​ 15​ ​വ​യ​സി​ന് ​മു​ക​ളി​ലു​ള്ള​വ​ർ​ക്കു​ള്ള​ ​കോ​വാ​ക്‌​സി​ൻ​ ​വാ​ക്‌​സി​നേ​ഷ​ൻ​ ​ചൊ​വ്വാ​ഴ്ച​ക​ളി​ൽ​ ​മാ​ത്രം​ ​പ്രാ​ഥ​മി​കാ​രോ​ഗ്യ​ ​കേ​ന്ദ്രം​/​ ​കു​ടും​ബാ​രോ​ഗ്യ​ ​കേ​ന്ദ്രം​/​ ​ന​ഗ​ര​ ​കു​ടും​ബാ​രോ​ഗ്യ​ ​കേ​ന്ദ്രം​ ​എ​ന്നി​വി​ട​ങ്ങ​ളി​ലു​ണ്ടാ​കും.​ 18​ ​വ​യ​സ്സി​നു​ ​മു​ക​ളി​ലു​ള്ള​വ​ർ​ക്കു​ള്ള​ ​കോ​വി​ഷീ​ൽ​ഡ് ​വാ​ക്‌​സി​നേ​ഷ​ൻ​ ​ചൊ​വ്വ,​ ​വ്യാ​ഴം​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​മാ​ത്രം.​ 15​ ​വ​യ​സി​നു​ ​മു​ക​ളി​ലു​ള്ള​വ​ർ​ക്കു​ള്ള​ ​കോ​വാ​ക്‌​സി​ൻ​ ​വാ​ക്‌​സി​നേ​ഷ​ൻ​ ​ശ​നി​യാ​ഴ്ച​ക​ളി​ൽ​ ​മാ​ത്ര​മെ​ ​ഉ​ണ്ടാ​കൂ.