തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിൽ മകര സംക്രമ സന്ധ്യയിൽ ദീപാഞ്ജലി മഹോത്സവം നടത്തും. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് ദീപക്കാഴ്ച്ച. മകര സംക്രമ ദിനമായ 14 ന് കാലത്ത് 5.30 ന് അയ്യപ്പ സ്വാമിക്ക് അഷ്ടാഭിഷേകം, വിശേഷാൽ പൂജകൾ എന്നിവയും വൈകുന്നേരം 6 മണിക്ക് ലക്ഷദീപവും 15008 എള്ള് കിഴിയിട്ട ദീപാഞ്ജലിയും അയ്യപ്പസ്വാമിക്ക് പുഷ്പാഭിഷേകവും ഉണ്ടാകും. ക്ഷേത്രം മേൽശാന്തി അണിമംഗലം രാമൻ നമ്പൂതിരി ആദ്യതിരി തെളിക്കും.