bali-kallu
തിരുവില്വാമല വില്ല്വാദ്രിനാഥ ക്ഷേത്രത്തിൽ പിച്ചള പൊതിഞ്ഞ ബലിക്കല്ല് സമർപ്പിക്കുന്ന ചടങ്ങിൽ നിന്ന്.

തിരുവില്വാമല: വില്ലാദ്രിനാഥ ക്ഷേത്രത്തിലെ പടിഞ്ഞാറെ നടയിലെ വലിയ ബലിക്കല്ല് പിച്ചള പൊതിഞ്ഞ് സമർപ്പിച്ചു. ക്ഷേത്രം തന്ത്രി കെ.പി.സി വിഷ്ണു ഭട്ടതിരിപ്പാട് ബലിക്കല്ലിൽ നവകാഭിഷേകം നടത്തിയാണ് സമർപ്പണം നടത്തിയത്. പ്രശസ്ത തകിൽ വിദ്വാൻ തിരുവില്വാമല കേശവൻ നായരുടെ സ്മരണയ്ക്ക് അദ്ദേഹത്തിന്റ മക്കളാണ് വലിയ ബലിക്കല്ല് പിച്ചള പൊതിഞ്ഞത്. നടവരമ്പ് ബെൽവിക്‌സിലെ കൃഷ്ണപ്രകാശിന്റ നേതൃത്വത്തിലുള്ള ശിൽപികളാണ് പിച്ചള പൊതിയുന്ന ജോലികൾ നിർവഹിച്ചത്. ഇതോടനുബന്ധിച്ച് ക്ഷേത്രത്തിൽ പ്രത്യേക പൂജകളും ഉണ്ടായി.