manappuram-yoga-centre
മണപ്പുറം യോഗാ സെന്റർ സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി.പി. നന്ദകുമാർ സമീപം.

തൃശൂർ: മണപ്പുറം ഫൗണ്ടേഷന്റെ ഭാഗമായുള്ള മണപ്പുറം യോഗാ സെന്റർ പ്രവർത്തനം ആരംഭിച്ചു. എം.ജി റോഡിൽ ബ്രഹ്മസ്വം മഠം ശ്രീശങ്കര കോംപ്ലക്‌സ് രണ്ടാം നിലയിലാണ് സെന്റർ. കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം നിർവഹിച്ചു. മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി.പി. നന്ദകുമാർ അദ്ധ്യക്ഷനായി.

മായോഗ ഡയറക്ടർ പ്രമോദ് കൃഷ്ണ, ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ്ജ് ഡി. ദാസ്, സെന്റർ ഇൻ ചാർജ്ജ് ളീഷ്മ തിലകൻ, സ്വാമി തേജസ്വരൂപാനന്ദ സരസ്വതി, ബ്രഹ്മാകുമാരി കൗസല്യ, കെ.വി. പ്രശാന്ത്, കെ. ദാമോദരൻ എന്നിവർ സംബന്ധിച്ചു. എല്ലാ ശനിയാഴ്ചയും നടക്കുന്ന യോഗ ആചാര്യ കോഴ്‌സിനും യോഗ ടി.ടി.സി കോഴ്‌സിനും ആചാര്യൻ എം. സുരേന്ദ്രനാഥ് നേതൃത്വം നല്കും.

യോഗാ സെന്ററിൽ

നിരന്തര സാധന ചെയ്യാനുള്ള യോഗ പരിശീലന ഹാൾ, മെഡിറ്റേഷൻ ഹാൾ, ലൈബ്രറി, റീഡിംഗ് റൂം, യോഗിത് കൗൺസലിംഗ് റൂം എന്നിവ ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്ക് മാത്രമായുള്ള ക്‌ളാസുകൾ, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പ്രത്യേക ക്‌ളാസുകൾ എന്നിവയ്ക്ക് പുറമേ യോഗ സർട്ടിഫിക്കറ്റ് കോഴ്‌സുകളും ലഭ്യമാണ്.