തൃശൂർ: കോഴിക്കോട് നഗരത്തിൽ വച്ച് ബിന്ദു അമ്മിണിക്കെതിരെ നടന്ന അതിക്രമങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ബഹുജൻ സമാജ് പാർട്ടി കേരള മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഉത്തരവ് പ്രകാരം ശബരിമലയിൽ പ്രവേശിച്ച ആദ്യ വനിതയും ദളിത് സാമൂഹിക പ്രവർത്തകയുമാണ് ബിന്ദു അമ്മിണി. ഇവർക്കു നേരെയുണ്ടായ അക്രമത്തിൽ ഭരണകൂടം നിസംഗത കാണിച്ചത് കൊടിയ വഞ്ചനയും ജനാധിപത്യധ്വംസനവുമാണ്. ഇക്കാര്യത്തിൽ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ സമരത്തിനു നേതൃത്വം നല്കുമെന്ന് ബഹുജൻ സമാജ്പാർട്ടി സംസ്ഥാന ജന സെക്രട്ടറി ഇ.ടി.കെ. വത്സൻ അറിയിച്ചു.