arambichu
കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിൽ ഓർത്തോപാന്റമോഗ്രാം യൂണിറ്റിന്റെ ഉദ്ഘാടനം വി.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിക്കുന്നു.

കൊടുങ്ങല്ലൂർ: താലൂക്ക് ഗവ. ആശുപത്രിയിൽ ഓർത്തോപാന്റമോഗ്രാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളിൽ കൊടുങ്ങല്ലൂരിലാണ് ആദ്യമായി ഈ സംവിധാനം ആരംഭിച്ചിരിക്കുന്നത്. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൻ എം.യു. ഷിനിജ, വൈസ്‌ ചെയർമാൻ കെ.ആർ. ജൈത്രൻ, സ്ഥിരം സമിതി അംഗം കെ.എസ്. കൈസാബ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഉണ്ണിക്കൃഷ്ണൻ, ഡോ. രാമസ്വാമി, കൗൺസിലർ ഇ.ജെ. ഹിമേഷ് എന്നിവരും എച്ച്.എം.സി അംഗങ്ങളും പങ്കെടുത്തു.

ഓർത്തോപാന്റമോഗ്രാം

താടിയെല്ലുകളുടെയും മുഴുവൻ പല്ലുകളുടെയും സന്ധികളുടെയും അനുബന്ധ സൈനസുകളുടെയും എക്‌സ് - റേ ഒറ്റ ഫിലിമിൽ എടുക്കാൻ കഴിയുമെന്നതാണ് ഓർത്തോപാന്റമോഗ്രാം യൂണിറ്റിന്റെ സവിശേഷത. ഇതുവഴി രോഗനിർണയം വേഗത്തിലാക്കാനും വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നതിനും സാധിക്കും.