sndp-building

ചാലക്കുടി: കൊരട്ടി എസ്.എൻ മരണാനന്തര സഹായ സമിതി നിർമ്മിച്ച ജൂബിലി മന്ദിരം ഉദ്ഘാടനം ചെയ്തു. ചാലക്കുടി എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പ്രസിഡന്റ് കെ.യു.സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈ.പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. ശ്രീരാമവിലാസം ചവളർ സൊസൈറ്റി പ്രസിഡന്റ് സി.കെ.മോഹനൻ, ശാഖാ പ്രസിഡന്റ് പി.കെ.സന്തോഷ് കുമാർ, പഞ്ചായത്ത് അംഗം ഗ്രേസി സക്കറിയ, യൂണിയൻ കൗൺസിൽ അംഗം ടി.വി.ഭഗി, സമിതി വൈസ് പ്രസിഡന്റ് പി.വി.കിഷോർ, അഡ്വ: ദീപ കുമാരൻ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ പുരസ്‌കാരങ്ങളും വിതരണം ചെയ്തു.

കൂ​ർ​ക്ക​ഞ്ചേ​രി​ ​തൈ​പൂ​യ്യം​ 18​ന്

തൃ​ശൂ​ർ​ ​:​ ​കൂ​ർ​ക്ക​ഞ്ചേ​രി​ ​മാ​ഹേ​ശ്വ​ര​ ​ക്ഷേ​ത്ര​ത്തി​ലെ​ ​തൈ​പൂ​യ്യ​ ​മ​ഹോ​ത്സ​വ​ത്തി​ന് 13​ ​ന് ​കൊ​ടി​യേ​റും.​ ​രാ​വി​ലെ​ 9​ ​നും​ 9.30​ ​നും​ ​ഇ​ട​യി​ലാ​ണ് ​തൃ​ക്കൊ​ടി​യേ​റ്റ്.​ 18​ ​നാ​ണ് ​തൈ​പ്പൂ​യം.​ ​തു​ട​ർ​ന്നു​ള്ള​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​വി​വി​ധ​ ​ക​ലാ​പ​രി​പാ​ടി​ക​ൾ​ ​ഉ​ണ്ടാ​കും.​ ​തൈ​പ്പൂ​യ​ ​ദി​വ​സം​ ​രാ​വി​ലെ​ ​അ​ഞ്ച് ​മു​ത​ൽ​ ​ആ​റു​വ​രെ​ ​കാ​വ​ടി​യാ​ട്ടം,​ ​തു​ട​ർ​ന്ന് ​അ​ഭി​ഷേ​ക​വും​ ​വി​ശേ​ഷാ​ൽ​ ​പൂ​ജ​ക​ളും​ ​ന​ട​ക്കും.​ ​രാ​വി​ലെ​ 9.30​ ​മു​ത​ൽ​ 2.30​ ​വ​രെ​ ​വി​വി​ധ​ ​ദേ​ശ​ക്കാ​രു​ടെ​ ​കാ​വ​ടി​യാ​ട്ടം,​ ​വൈ​കീ​ട്ട് ​അ​ഞ്ചി​ന് ​ക​ണി​മം​ഗ​ലം,​ ​ക​ണ്ണം​കു​ള​ങ്ങ​ര,​ ​വെ​ളി​യ​ന്നൂ​ർ​ ​ദേ​ശ​ക്കാ​രു​ടെ​ ​കൂ​ട്ടി​യെ​ഴു​ന്ന​ള്ളി​പ്പ് ​എ​ന്നി​വ​ ​ന​ട​ക്കും.​ 19​ ​ന് ​രാ​വി​ലെ​ ​പ​ക​ൽ​പ്പൂ​രം,​ ​വൈ​കീ​ട്ട് ​അ​ത്താ​ഴ​പൂ​ജ​യ്ക്ക് ​ശേ​ഷം​ ​പ​ള്ളി​വേ​ട്ട,​ 20​ന് ​ആ​റാ​ട്ടി​ന് ​ശേ​ഷം​ ​കൊ​ടി​യി​റ​ക്ക​ൽ​ ​എ​ന്നി​വ​യാ​ണ് ​ച​ട​ങ്ങു​ക​ൾ.