mmmm
കാരമുക്ക് എഫ്‌.ഐ.ജി യൂണിറ്റ് നിർമ്മിച്ച ജൈവവളങ്ങളുടെ സൗജന്യവിതരണം പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജോൺസൺ ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞാണി: മണലൂർ പഞ്ചായത്ത് കൃഷിഭവൻ ഭാരതീയ പ്രകൃതി കൃഷി പദ്ധതി (സുഭിക്ഷം സുരക്ഷിതം) പ്രകാരം കാരമുക്ക് എഫ്.ഐ.ജി യൂണിറ്റ് നിർമ്മിച്ച ജൈവവളങ്ങളുടെ സൗജന്യ വിതരണ ഉദ്ഘാടനം ഒന്നാം വാർഡിൽ മണലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജോൺസൺ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പ വിശ്വംഭരൻ അദ്ധ്യക്ഷയായി. ഷോയ് നാരായണൻ, രതീഷ് കുനത്ത്, ധർമ്മൻ പറത്താട്ടിൽ, സിമി പ്രദീപ്, ബിന്ദു സതീഷ്, കെ.കെ. പ്രകാശൻ, വി.എസ്. പ്രതീഷ് എന്നിവർ സംസാരിച്ചു.