 
കൊടുങ്ങല്ലൂർ: കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ (കെ.എസ്.ആർ.ആർ.ഡിഎ) താലൂക്ക് സമ്മേളനവും ജില്ലാ സമ്മേളന സംഘാടക സമിതി രൂപകരണയോഗവും നടന്നു. കൊടുങ്ങല്ലൂർ താലൂക്ക് സമ്മേളനം ജില്ലാ പ്രസിഡന്റ് സി.സി. വിപിൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.ജെ. ആൻഡ്രൂസ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.എ. വേണു, ഫ്രാൻസീസ് ചെമ്മണ്ണൂർ, മിനി തങ്കപ്പൻ, പി.എം. ഫാരിസ്, പി.കെ. ഷൗക്കത്തലി എന്നിവർ പ്രസംഗിച്ചു.
ഫെബ്രുവരി 19, 20 തീയതികളിൽ കൊടുങ്ങല്ലൂരിൽ നടക്കുന്ന ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിന് സംഘാടകസമിതി രൂപീകരിച്ചു. പി.കെ. ഷൗക്കത്ത് (ചെയർമാൻ), കെ.ജെ. ആൻഡ്രൂസ് (ജനറൽ കൺവീനർ) പി.എം. ഫാരിസ് (ട്രഷറർ), മിനി തങ്കപ്പൻ (വൈസ് ചെയർമാൻ), സജീവൻ (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.