 
കൊടുങ്ങല്ലൂർ: കോട്ടപ്പുറം ബിഷപ്പ്‌സ് ഹൗസ് റോഡിലെ ഹോമിയോ ഡിസ്‌പെൻസറിക്കു മുന്നിലെ ഡ്രെയിനേജിന് മീതെ സ്ലാബിട്ട് സംരക്ഷിക്കണമെന്ന് പുലരി റസിഡന്റ്സ് അസോസിയേഷൻ വാർഷിക യോഗം ആവശ്യപ്പെട്ടു, വാർഷിക സമ്മേളനം വി.ആർ. സുനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി. മാർട്ടിൻ അദ്ധ്യക്ഷനായി. ഫാ. വർഗീസ് കാട്ടാശേരി, ജില്ലാ പൊലീസ് സൂപ്രണ്ട് മുഹമ്മദ് ആരിഫ്, എൽസി പോൾ, വി.എം. ജോണി, സി.എസ്. തിലകൻ, വിനു, ചന്ദ്രിക ശിവരാമൻ, മേഴ്‌സി ശർമ, സോജൻ എന്നിവർ സംസാരിച്ചു.