saminar-udgadanam
സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പുതുക്കാട് നടത്തിയ സെമിനാർ വ്യവസായ മന്ത്രി പി.രാജിവ് ഉദ്ഘാടനം ചെയ്യുന്നു.

പുതുക്കാട്: പൂട്ടിക്കിടക്കുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനമായ അളഗപ്പ ടെക്സ്റ്റയിൽസ് സംസ്ഥാന സർക്കാരിന് വിട്ടുതരണം എന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്ത് നൽകിയതായി വ്യവസായ വകുപ്പ് മന്ത്രി പി.രാജിവ്. സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പുതുക്കാട് നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലോകസഭയിൽ എടുത്ത തീരുമാനം തിരുത്താൻ കേന്ദ്ര സർക്കാരിനെ നിർബന്ധിതമാക്കിയത് പാർലമെന്റിന് പുറത്ത് നടന്ന കർഷക സമരം തളരാതിരുന്നതാണ്. പൊതു മേഖല സ്ഥാപനങ്ങൾ കേന്ദ്ര സർക്കാർ പൂർണമായും കയ്യൊഴിയുമ്പോൾ പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുത്തി ഒരു ബദൽ നയം സ്വീകരിക്കുകയാണ് എൽ.ഡി.എഫ് സർക്കാർ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ നിലപാടും വ്യവസായ തൊഴിൽ മേഖലയും എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ നന്ദകുമാർ എം.എൽ.എ വിഷയാവതരണം നടത്തി. കെ.കെ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. സി.പി.എം എരിയ സെക്രട്ടറി പി.കെ. ശിവരാമൻ പ്രസംഗിച്ചു.