തൃശൂർ: കേരള ജ്യോതിഷ പരിഷത്ത് സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഗ്ലോബൽ ജ്യോതിഷ സെമിനാർ സംഘടിപ്പിച്ചു. കേന്ദ്ര സമിതി പ്രസിഡന്റ് അഡ്വ. എ. യു. രഘുരാമപണിക്കർ ഉദ്ഘാടനം ചെയ്തു. പ്രൊഫ. എം. വി. നടേശൻ മുഖ്യപ്രഭാഷണം നടത്തി. കെ.എ. നാരായണൻ, ഷൊർണൂർ ബാലകൃഷ്ണ പണിക്കർ, കോലഴി സരേന്ദ്ര പണിക്കർ, ഉണ്ണിരാജൻ കുറുപ്പ്, മധു പീച്ചറക്കൽ, ശിവദാസ് നല്ലങ്കര, വിനോദ് ചൊവ്വര, വരുൺകുമാർ കളമശേരി, സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, വാസ്തുവിദ്യ വിദഗ്ദ്ധൻ എളവള്ളി സിദ്ധൻ ആചാരി എന്നിവർ സംബന്ധിച്ചു.