kpms
കെ.പി.എം.എസ് കൊടുങ്ങല്ലൂർ യൂണിയൻ നേതൃയോഗം പി.എൻ. സുരൻ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: കേരള പുലയർ മഹാസഭ കൊടുങ്ങല്ലൂർ യൂണിയൻ നേതൃയോഗം യൂണിയൻ ഓഫീസിൽ ചേർന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എൻ. സുരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ബിനോജ് തെക്കേമറ്റത്തിൽ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ഗിരീഷ് പോളച്ചിറ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

നേതാക്കളായ മിഥുൻ പാറശ്ശേരി ലജ്‌നു, പ്രവീൺ, സുബ്രഹ്മണ്യൻ, എ.എസ്. സിജു, തുടങ്ങിയവർ സംസാരിച്ചു. 51-ാം യൂണിയൻ വാർഷിക സമ്മേളനം ഫെബ്രുവരിയിൽ കൊടുങ്ങല്ലൂരിൽ നടത്താനും ജനുവരി 16 മുതൽ ശാഖാ വാർഷികങ്ങൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു. അസിസ്റ്റന്റ് സെക്രട്ടറി സുബ്രഹ്മണ്യൻ സ്വാഗതവും, ട്രഷറർ മിഥുൻ പാറശ്ശേരി നന്ദിയും പറഞ്ഞു.