കയ്പമംഗലം: ചെന്ത്രാപ്പിന്നി കുമാരമംഗലം സമുദായം ക്ഷേത്രത്തിലെ തൈപ്പൂയം ആഘോഷം ജനുവരി 12 മുതൽ 20 വരെ നടക്കും. 13ന് വൈകീട്ട് 6.30ന് തന്ത്രി സി.കെ. നാരായണൻകുട്ടി കൊടിയേറ്റം നിർവഹിക്കും. തുടർന്ന് എല്ലാ ദിവസവും രാവിലെ എട്ട് വരെ വിശേഷാൽ പൂജകൾ നടക്കും. തൈപ്പൂയം ദിവസമായ 19ന് രാവിലെ 8.30ന് ശീവേലി, 9.30മുതൽ രണ്ട് വരെ ക്ഷേത്രം മൈതാനിയിൽ കാവടിയാട്ടം, വൈകീട്ട് 4.30മുതൽ 6.30വരെ പകൽപ്പൂരം എന്നിവയും ഉണ്ടാകും. 20ന് രാവിലെ ആറാട്ട് എഴുന്നള്ളിപ്പും നടക്കും.