chenda
തിരുവള്ളൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ ചെണ്ടമേളം അഭ്യസിച്ച കുട്ടികളുടെ അരങ്ങേറ്റം.

കൊടുങ്ങല്ലൂർ: മാടവന തിരുവള്ളൂർ ഓംകാർ നൃത്തവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീമഹാദേവ ക്ഷേത്രം ബ്രഹ്മവിദ്യാ കേന്ദ്രം കലാക്ഷേത്രത്തിൽ നിന്നും ശ്രീ മാരുതിപുരം ദേവദാസിന്റെ ശിക്ഷണത്തിൽ ചെണ്ടമേളം അഭ്യസിച്ച കുട്ടികളുടെ അരങ്ങേറ്റം നടന്നു. ശ്രീ തിരുവള്ളൂരപ്പന്റെ തിരുനടയിൽ നടന്ന പരിപാടി കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ സത്യധർമ്മൻ അടികൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. 10 വയസ് മുതൽ 15 വയസ് വരെയുള്ള 11 കുട്ടികളാണ് ചെണ്ടമേളത്തിൽ അരങ്ങേറ്റം നടത്തിയത്. വിജി രാജേഷ്, ബീന ജനാർദ്ദനൻ, വി.ജി ഹരിദാസ് എന്നിവർ നേതൃത്വം നൽകി.