news2
പെങ്ങാമുക്ക് ലക്ഷം വീട് കോളനിയിൽ ആർദ്രം വില്ലയിലെ 29 കുടുംബങ്ങൾക്കായുള്ള വാട്ടർ പ്യൂരിഫയർ വിതരണോദ്ഘാടനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കുന്നു.

കുന്നംകുളം: ശുദ്ധജലം ഓരോരുത്തരുടെയും അവകാശമാണെന്നും കുടിവെള്ളത്തിനായുള്ള സമരങ്ങളും പോരാട്ടങ്ങളുമാണ് ഇന്ന് പലയിടങ്ങളിലും കാണുന്നതെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പെങ്ങാമുക്ക് ലക്ഷം വീട് കോളനിയിൽ ആർദ്രം വില്ലയിലെ 29 കുടുംബങ്ങൾക്കായുള്ള വാട്ടർ പ്യൂരിഫയർ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഷെയർ ആന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ലെബീബ് ഹസ്സൻ അദ്ധ്യക്ഷനായി. ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ എം.എസ്. മണികണ്ഠൻ, എം.എ. അബ്ദുൽ റഷീദ്, എ. പ്രസാദ്, കെ. ജയശങ്കർ, റിയാസ് മാമ്പുള്ളി, ഡെയ്‌സി ജിജി എന്നിവർ സംസാരിച്ചു. കെംടെക്ക് അക്വാ മാനേജിംഗ് ഡയറക്ടർ സജിത്ത് ചൊലയിൽ പദ്ധതി വിശദീകരണം നടത്തി. ഷെമീർ ഇഞ്ചിക്കാലയിൽ സ്വാഗതവും സക്കറിയ ചീരൻ നന്ദിയും പറഞ്ഞു. 4, 20, 000 രൂപ ചെലവിൽ ഷെയർ ആന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി കെംടെക്ക് അക്വാ, കാട്ടകാമ്പാൽ യൂത്ത് കെയർ സംഘടനകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.