പാവറട്ടി: പരപ്പുഴ സമാന്തര റോഡ് പൂർണമായി സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ചാവക്കാട്, പറപ്പൂർ, തൃശൂർ റൂട്ടിലെ സ്വകാര്യബസുകൾ ഇന്ന് മുതൽ സർവീസ് നിറുത്തിവയ്ക്കുമെന്ന് സംയുക്ത തൊഴിലാളി യൂണിയൻ ഭാരവാഹികൾ അറിയിച്ചു. പെരുവലൂർ പരപ്പുഴ പാലം ഒരു വർഷത്തോളമായിട്ടും പുതുക്കി നിർമ്മിക്കാനോ ബസുകൾക്ക് കടന്ന് പോകാനാകുംവിധം സമാന്തരപാത നിർമ്മിക്കാനോ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് സമരം. എല്ലാ തൊഴിലാളികളും സമരത്തിൽ പങ്കെടുക്കുമെന്ന് സംയുക്ത തൊഴിലാളി യൂണിയൻ നേതാക്കളായ റെനിൽ പെരുവല്ലൂർ, സുമേഷ് മോഹൻ, ഷാരോൺ ആനിക്കാട്ട്, റിബിൻ ബാലൻ എന്നിവർ അറിയിച്ചു.