 
മാള: കുഴൂർ നാരായണ മാരാർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കുഴൂർ സ്മൃതിയുമായി ഭാഗമായി സംഘടിപ്പിച്ച വാദ്യോപാസന 2021 ശിൽപ്പശാലയുടെ സമാപന സമ്മേളനം കുഴിക്കാട്ടുശേരി ഗ്രാമികയിൽ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ കാളത്തിമേക്കാട് പരമേശ്വരൻ നമ്പൂതിരി അദ്ധ്യക്ഷനായി. ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഗുരുശ്രേഷ്ഠ പുരസ്കാരം മദ്ദള വിദ്വാൻ ചെർപ്പുളശ്ശേരി ശിവന് മന്ത്രി സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, നിരൂപകൻ വി. കലാധരൻ, വാർഡ് അംഗം മിനി പോളി, ഗ്രാമിക പ്രസിഡന്റ് പി. കെ. കിട്ടൻ, എം.എൻ.എസ്. നായർ, ഡോ. വടക്കേടത്ത് പദ്മനാഭൻ, കാലടി കൃഷ്ണയ്യർ, അനിൽ പി. മേനോൻ, ടി.ഐ. മോഹൻദാസ് എന്നിവർ പ്രസംഗിച്ചു. അപൂർവമായി അവതരിപ്പിക്കാറുള്ള ദ്വാദശ മേളം വേദിയിൽ അരങ്ങേറി. 12 അക്ഷര കാലത്തിൽ ചിട്ടപ്പെടുത്തിയ മേളത്തിൽ മുപ്പതോളം കലാകാരന്മാർ പങ്കെടുത്തു. കലാനിലയം അനിൽകുമാർ പ്രമാണമേറ്റു.