ചേർപ്പ്: കെ- റെയിൽ പാത കടന്നുപോകുന്ന ചേർപ്പ് പഞ്ചായത്ത് മേഖലയിലെ പൊതുജനങ്ങൾ ആശങ്കയിൽ. ഹെർബർട്ട് കനാൽ, കുളത്തൂർ റോഡ്, പൂത്തറയ്ക്കൽ, അമ്മാടം, പാലക്കൽ എന്നീ പ്രദേശങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്.
പദ്ധതി നടപ്പിലായാൽ ചേർപ്പ് പഞ്ചായത്ത് മേഖലയിലെ നൂറോളം കുടുംബങ്ങളാണ് ദുരിതത്തിലാകുക. കുളത്തൂർ റോഡിലെ മുപ്പതോളം വീടുകൾ കുടിയൊഴിപ്പിക്കപ്പെടും. പദ്ധതിയുടെ ഭാഗമായി മാസങ്ങൾക്ക് മുമ്പ് മണ്ണ് പരിശോധിക്കാനും, സ്ഥലം അളക്കാനും വന്ന കെ- റെയിൽ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞിരുന്നു. നിരവധി സമര പരിപാടികളും, ഗ്രാമസഭയിൽ പ്രമേയ അവതരണവും നടന്നിരുന്നു. പദ്ധതിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധ സമരങ്ങൾ ഇനിയും തുടരുമെന്ന് സമരസമിതി അംഗങ്ങൾ അറിയിച്ചു.