ezhunnallip

തൃശൂർ : വരവ് പൂരങ്ങൾക്ക് ഓരോ കമ്മിറ്റികൾക്ക് പരമാവധി മൂന്ന് ആനകളെ വരെ എഴുന്നള്ളിപ്പുകൾക്ക് ഉപയോഗിക്കാം. വരവ് പൂരങ്ങൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട യോഗത്തിലായിരുന്നു തീരുമാനം. ഓരോ വരവ് പൂരങ്ങൾക്കും മുൻകൂട്ടി സമയം നിശ്ചയിച്ച് നൽകേണ്ടതും, വരവ് പൂരങ്ങൾ സമയനിഷ്ഠ പാലിച്ച് ഉത്സവസ്ഥലത്ത് ജനത്തിരക്ക് രൂപപ്പെടാത്ത വിധത്തിൽ പ്രധാന ക്ഷേത്രത്തിൽ വന്ന് ചടങ്ങുകൾ നടത്തി തിരികെപോകേണ്ടതുമാണ്. പ്രധാന ഉത്സവസ്ഥലത്ത് ഒരേ സമയം പതിനൊന്നിൽ കൂടുതൽ ആനകളെ അനുവദിക്കില്ല. ശ്രീ കുരുംബ ഭഗവതി ക്ഷേത്രം, ചന്ദനക്കുടം നേർച്ച എന്നിവയ്ക്ക് കഴിഞ്ഞ വർഷം നടത്തിയ പ്രകാരം ആനയെഴുന്നള്ളിപ്പുകൾ നടത്തുന്നതിന് അനുവാദം ഉണ്ടാകും. യോഗത്തിൽ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് റെജി.പി.ജോസഫ്, ഡെപ്യൂട്ടി കളക്ടർ (ദുരന്ത നിവാരണം) മധുസൂദനൻ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ രഞ്ജിത്ത്, ചീഫ് വെറ്ററിനറി ഓഫീസർ ഡോ.ഉഷാറാണി തുടങ്ങിയവർ പങ്കെടുത്തു.

എ​ട​മു​ട്ടം​ ​തൈ​പ്പൂ​യ​ ​മ​ഹോ​ത്സ​വ​ത്തി​ന് ​ഇ​ന്ന് ​കൊ​ടി​യേ​റും

എ​ട​മു​ട്ടം​ ​:​ ​ശ്രീ​നാ​രാ​യ​ണ​ ​സു​ദ​ർ​ശ​ന​ ​സ​മാ​ജം​ ​ശ്രീ​ ​ഭ​ദ്രാ​ച​ല​ ​സു​ബ്ര​ഹ്മ​ണ്യ​ക്ഷേ​ത്ര​ത്തി​ലെ​ ​തൈ​പ്പൂ​യ​ ​മ​ഹോ​ത്സ​വ​ത്തി​ന് ​ഇ​ന്ന് ​കൊ​ടി​യേ​റും.​ ​രാ​വി​ലെ​ ​ഗ​ണ​പ​തി​ഹോ​മം,​ ​ഉ​ഷ​പൂ​ജ,​ ​പ​ന്തീ​ര​ടി​പൂ​ജ,​ ​ശ്രീ​ഭൂ​ത​ബ​ലി.​ ​വൈ​കീ​ട്ട് ​ദീ​പാ​രാ​ധ​ന​യ്ക്ക് ​ശേ​ഷം​ ​ക്ഷേ​ത്രാ​ചാ​ര്യ​ൻ​ ​നാ​രാ​യ​ണ​ൻ​കു​ട്ടി​ ​ത​ന്ത്രി,​ ​മേ​ൽ​ശാ​ന്തി​ ​സ​ന്ദീ​പ് ​ശാ​ന്തി​ ​എ​ന്നി​വ​രു​ടെ​ ​മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ​ ​കൊ​ടി​യേ​റ്റ​ ​ക​ർ​മ്മം​ ​ന​ട​ക്കും.​ ​തു​ട​ർ​ന്ന് ​അ​ത്താ​ഴ​പൂ​ജ,​ ​വി​ള​ക്കി​നെ​ഴു​ന്ന​ള്ളി​പ്പ്.​ 18​ന് ​ചൊ​വ്വാ​ഴ്ച​യാ​ണ് ​തൈ​പ്പൂ​യ​ ​മ​ഹോ​ത്സ​വം.​ ​അ​ന്നേ​ദി​വ​സം​ ​രാ​വി​ലെ​ 9​ ​മു​ത​ൽ​ ​കാ​വ​ടി​യാ​ട്ടം.​ ​വൈ​കീ​ട്ട് ​പ​ക​ൽ​പ്പൂ​രം.​ ​ചെ​റു​ശ്ശേ​രി​ ​കു​ട്ട​ൻ​മാ​രാ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പാ​ഞ്ചാ​രി​ ​മേ​ളം​ ​അ​ക​മ്പ​ടി​യാ​വും.​ ​രാ​ത്രി​ ​താ​യ​മ്പ​ക,​ ​വി​ള​ക്കി​നെ​ഴു​ന്ന​ള്ളി​പ്പ് ​എ​ന്നി​വ​യു​ണ്ടാ​കും.