sfi

തൃശൂർ : കുത്തേറ്റു മരിച്ച എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ മൃതദേഹം തൃശൂരിലും ചാലക്കുടിയിലും പൊതുദർശനത്തിന് വെച്ചു. നൂറുകണക്കിന് പേർ ആദരാഞ്ജലി അർപ്പിച്ചു. നാലേകാലോടെയാണ് മൃതദേഹം വഹിച്ചുള്ള വാഹനം തൃശൂരിലെത്തിയത്. സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗം പി.കെ.ബിജു, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി യു.പി.ജോസഫ്, പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ എം.എൽ.എ, പി.കെ.ഡേവിസ്, മുരളി പെരുനെല്ലി എം.എൽ.എ, കെ.വി.അബ്ദുൾഖാദർ, പ്രൊഫ.സി. രവീന്ദ്രനാഥ്, ടി.കെ.വാസു, എം.കെ.പ്രഭാകരൻ, മേരി തോമസ്, ഉഷ പ്രഭുകുമാർ, എം.ഗിരിജാദേവി, ഗ്രീഷ്മ അജയ്‌ഘോഷ്, പി.ബി. അനൂപ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, വി.എസ്.സുനിൽകുമാർ, പി.ബാലചന്ദ്രൻ എം.എൽ.എ, മോളി ഫ്രാൻസിസ് എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.

എ​സ്.​എ​ഫ്.​ഐ​ ​പ്ര​ക​ട​നം

തൃ​ശൂ​ർ​ ​:​ ​ഇ​ടു​ക്കി​യി​ൽ​ ​എ​സ്.​എ​ഫ്.​ഐ​ ​പ്ര​വ​ർ​ത്ത​ക​ൻ​ ​ആ​ർ.​ധീ​ര​ജി​നെ​ ​കെ.​എ​സ്.​യു,​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​കൊ​ല​പ്പെ​ടു​ത്തി​യ​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​ജി​ല്ല​യി​ൽ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​എ​സ്.​എ​ഫ്.​ഐ,​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​എ​ന്നി​വ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​യു​വ​ജ​ന​ങ്ങ​ളും​ ​പ്ര​ക​ട​നം​ ​ന​ട​ത്തി.
നി​ര​വ​ധി​ ​യു​വ​ജ​ന​ങ്ങ​ൾ​ ​പ്ര​ക​ട​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.​ ​ന​ഗ​ര​ത്തി​ൽ​ ​എ​സ്.​എ​ഫ്.​ഐ​യു​ടെ​യും​ ​ഡി.​വൈ.​എ​ഫ്.​ഐ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​തി​ഷേ​ധ​ ​പ്ര​ക​ട​നം​ ​ന​ട​ന്നു.​ ​ന​ഗ​രം​ചു​റ്റി​ ​പ്ര​ക​ട​നം​ ​ന​ട​ത്തി​യ​ ​ശേ​ഷം​ ​പ്ര​തി​ഷേ​ധ​യോ​ഗ​വും​ ​ന​ട​ത്തി.​ ​എ​സ്.​എ​ഫ്.​ഐ​ ​പ്ര​തി​ഷേ​ധ​യോ​ഗം​ ​ജി​ല്ലാ​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​കെ.​എ​സ് ​ധീ​ര​ജ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​എം.​എം​ ​മേ​ഘ​ന​ ​അ​ദ്ധ്യ​ക്ഷ​യാ​യി.
ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം​ ​അ​നൂ​പ് ​മോ​ഹ​ൻ,​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​അം​ഗ​ങ്ങ​ളാ​യ​ ​കെ.​എ​സ് ​ശ്രീ​രാ​ജ്,​ ​യ​ദു​ ​അ​ര​വി​ന്ദ്,​ ​സ്റ്റെ​ജി​ൻ​ ​ബെ​ന്നി,​ ​കെ.​ബി​ ​വി​വേ​ക്,​ ​ഏ​രി​യ​ ​സെ​ക്ര​ട്ട​റി​ ​വി.​ ​എ​സ് ​യ​ദു​കൃ​ഷ്ണ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​പ്ര​തി​ഷേ​ധ​ ​പൊ​തു​യോ​ഗം​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​കെ.​വി​ ​രാ​ജേ​ഷ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​വൈ​സ്പ്ര​സി​ഡ​ന്റ് ​കെ.​എ​സ് ​സെ​ന്തി​ൽ​കു​മാ​ർ,​ ​ബ്ലോ​ക്ക് ​സെ​ക്ര​ട്ട​റി​ ​ആ​ൻ​സ​ൻ​ ​സി.​ ​ജോ​യി,​ ​വി.​ ​ഡി​പി​ൻ​ ​ദാ​സ് ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.