മാള: മാള ഗുരുധർമ്മം മിഷൻ ആശുപത്രിക്ക് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്‌സന്റെ അംഗീകാരം ലഭിച്ചു. പ്രവർത്തനം ആരംഭിച്ച് വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ഗുരുധർമ്മം ഹോസ്പിറ്റൽ ഈ നേട്ടം കൈവരിക്കുന്നത്. എൻ.എ.ബി.എച്ച് അംഗീകാരം ലഭിക്കുന്ന മാളയിലെയും പരിസര പ്രദേശങ്ങളിലെയും ഏക ആശുപത്രിയാണ് ഗുരുധർമ്മം ഹോസ്പിറ്റൽ. ഹോസ്പിറ്റലുകളുടെ ഗുണനിലവാരം, കൃത്യത, സൗകര്യങ്ങൾ എന്നിവ ഉറപ്പുവരുത്തുന്ന ഇന്ത്യയിലെ അതോറിറ്റിയാണ് എൻ.എ.ബി.എച്ച്. എൻ.എ.ബി.എച്ച്

അംഗീകാരം ലഭിക്കുന്നതോടെ രോഗികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കുവാൻ സാധിക്കുമെന്ന് സി.ഇ.ഒ ഡോ. ആദർശ് കൃഷ്ണൻ പറഞ്ഞു. ചെയർമാൻ പി.കെ. സാബു, കെ. ലിജേഷ്, മാനേജർ കെ.ആർ. രാജീവ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.