
തൃശൂർ: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു. മാസങ്ങൾക്ക് ശേഷം ഉയർന്ന കൊവിഡ് പ്രതിദിന കണക്കാണ് ഇന്നലത്തേത്. 943 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 42 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,662 ആണ്. കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,54,913 ആണ്. 5,46,995 പേരാണ് രോഗമുക്തരായത്. ചൊവ്വാഴ്ച സമ്പർക്കം വഴി 919 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.77 ശതമാനമാണ്. 5,978 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്.
വാക്‌സിൻ വിതരണം
ആകെ 46,38,906 ഡോസ്
രണ്ട് ഡോസ് 21,30,642
കരുതൽ ഡോസ് 9,166
കുട്ടികൾക്ക് 83,528.
ഇന്ന് വാക്സിനേഷൻ ഇല്ല
തൃശൂർ : ആരോഗ്യ വകുപ്പിൽ നിന്നുള്ള നിർദ്ദേശപ്രകാരം ഇന്ന് മുതൽ ബുധനാഴ്ചകളിൽ വാക്സിനേഷൻ ഉണ്ടായിരിക്കുന്നതല്ല. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും വാക്സിനേഷൻ ഉണ്ടായിരിക്കുന്നതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഓൺലൈൻ വഴി സ്ലോട്ട് ലഭ്യമാക്കുന്നതിനായി ഇന്ന് വൈകീട്ട് നാല് മുതൽ കോവിൻ പോർട്ടലിൽ (www.cowin.gov.in) സൗകര്യമുണ്ടായിരിക്കുന്നതാണ്.