cpm

തൃശൂർ : സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് പതാക ദിനം ആചരിക്കും. ഓഫീസുകളിലും അനുഭാവികളുടെ വീടുകളിലും സമ്മേളന വിളംബരമായി പതാക ഉയർത്തും. 2596 ബ്രാഞ്ചുകളിലായി അരലക്ഷം കേന്ദ്രങ്ങളിൽ പതാക ഉയർത്തും. ജില്ലാ സെക്രട്ടറി എം.എം.വർഗീസ് ജില്ലാ കമ്മിറ്റി ഓഫീസിലും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എൻ.ആർ.ബാലൻ പോന്നോർ സെന്ററിലും പതാക ഉയർത്തും. യു.പി.ജോസഫ് (കണ്ണംകുളങ്ങര), മുരളി പെരുനെല്ലി എം.എൽ.എ (ഊരകത്ത്), കെ.കെ.രാമചന്ദ്രൻ എം.എൽ.എ (പാലിയേക്കര), കെ.വി.അബ്ദുൾ ഖാദർ (ഗുരുവായൂർ കിഴക്കേനട), പി.കെ.ഡേവിസ് (മാള), പി.കെ.ഷാജൻ (തൃശൂർ അരിയങ്ങാടി) എന്നിവിടങ്ങളിൽ പതാക ഉയർത്തുമെന്ന് സ്വാഗത സംഘം ചെയർമാൻ എ.സി.മൊയ്തീൻ എം.എൽ.എ, ജനറൽ കൺവീനർ യു.പി.ജോസഫ് എന്നിവർ അറിയിച്ചു. 21, 22, 23 തിയതികളിൽ തൃശൂരിലാണ് ജില്ലാ സമ്മേളനം.

തി​രു​വി​ല്വാ​മ​ല​യി​ൽ​ ​സി.​പി.​എം​ ​വാ​ങ്ങിയ
പ​ണ​ത്തി​ന് ​കൂ​റ് ​കാ​ണി​ച്ചു​ : ബി.​ജെ.​പി

തൃ​ശൂ​ർ​:​ ​വാ​ങ്ങി​യ​ ​പ​ണ​ത്തി​ന് ​കൂ​റ് ​കാ​ണി​ച്ച​ത് ​കൊ​ണ്ടാ​ണ് ​തി​രു​വി​ല്വാ​മ​ല​യി​ലെ​ ​വൈ​സ് ​പ്ര​സി​ഡ​ന്റി​നെ​തി​രാ​യ​ ​അ​വി​ശ്വാ​സ​ത്തി​ൽ​ ​കോ​ൺ​ഗ്ര​സി​ന് ​അ​നു​കൂ​ല​മാ​യി​ ​സി.​പി.​എം​ ​അം​ഗ​ങ്ങ​ൾ​ ​വോ​ട്ട് ​ചെ​യ്ത​തെ​ന്ന് ​ബി.​ജെ.​പി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​കെ.​കെ​ ​അ​നീ​ഷ്‌​കു​മാ​ർ​ ​ആ​രോ​പി​ച്ചു.​ ​കോ​ൺ​ഗ്ര​സു​കാ​രു​ടെ​ ​കു​ത്തേ​റ്റ് ​മ​രി​ച്ച​ ​ധീ​ര​ജി​ന്റെ​ ​ചി​ത​യൊ​ടു​ങ്ങും​ ​മു​ൻ​പാ​ണ് ​തി​രു​വി​ല്വാ​മ​ല​യി​ൽ​ ​കോ​ൺ​ഗ്ര​സി​നെ​ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കാ​ൻ​ ​വോ​ട്ട് ​ന​ൽ​കി​യ​ത്.​ ​കോ​ൺ​ഗ്ര​സു​മാ​യു​ള്ള​ ​കൂ​ട്ടു​കെ​ട്ടി​ന് ​മു​ഖ്യ​കാ​ർ​മ്മി​ക​ത്വം​ ​വ​ഹി​ച്ച​ ​മ​ന്ത്രി​ ​രാ​ധാ​കൃ​ഷ്ണ​നെ​തി​രെ​ ​ന​ട്ടെ​ല്ലു​ണ്ടെ​ങ്കി​ൽ​ ​സം​സ്ഥാ​ന​ ​നേ​തൃ​ത്വം​ ​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും​ ​അ​നീ​ഷ് ​ആ​വ​ശ്യ​പ്പെ​ട്ടു.