കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ താലപ്പൊലി മഹോത്സവുമായി ബന്ധപ്പെട്ട്‌ തെക്കെ നടയിലെ ശ്രീകുരുംബക്കാവിൽ നിന്നും അഞ്ച് ആനകളുമായി ആചാര അനുഷ്ഠാനങ്ങളോടെ താലപ്പോലി ഉത്സവം ആരംഭിക്കണമെന്ന് കൊടുങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ആചാര - അനുഷ്ഠാനങ്ങൾ തെറ്റിച്ച് മൂന്ന് ആനകളെ മാത്രം പങ്കെടുപ്പിച്ച് ഉത്സവം നടത്താനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് മണ്ഡലം പ്രസിഡന്റ് ഇ.എസ്. സാബു, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ കെ.പി. സുനിൽകുമാർ, ഡിൽഷൻ കൊട്ടേക്കാട്ട് എന്നിവർ ആവശ്യപ്പെട്ടു.