കൊടുങ്ങല്ലൂർ: ആല ബ്രഹ്മശ്രീ കോരു ആശാൻ സ്മാരക വൈദിക സംഘത്തിന്റെ 35ാം വാർഷിക പൊതുയോഗം നടത്തി. ആല, വൈദിക സംഘം പാഠശാലയിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് സി.ബി. പ്രകാശൻ ശാന്തി അദ്ധ്യക്ഷനായി.

വൈസ് പ്രസിഡന്റ്എൻ.എ. സദാനന്ദൻ ശാന്തി, കെ.ആർ. റെജി ശാന്തി, ഇ.കെ. ലാലപ്പൻ ശാന്തി, എം.എൻ. നന്ദകുമാർ ശാന്തി എന്നിവർ സംസാരിച്ചു. പ്രസിഡന്റ് സി.ബി. പ്രകാശൻ ശാന്തി, വൈസ് പ്രസിഡന്റ് എം.എൻ. നന്ദകുമാർ ശാന്തി, സെക്രട്ടറി ഇ.കെ. ലാലപ്പൻ ശാന്തി, ജോ. സെക്രട്ടറി പി.കെ. ഉണ്ണിക്കൃഷ്ണൻ ശാന്തി, ഖജാൻജി എ.ബി. വിശ്വംഭരൻ ശാന്തി എന്നിവരെ ഭാരവാഹികളായും ഒ.വി. സന്തോഷ് ശാന്തി, പി.ആർ. മനോജ് ശാന്തി, പി.എ. സഞ്ജയൻ ശാന്തി, പി.സി. ബൈജു ശാന്തി, കെ.എസ്. കണ്ണൻ ശാന്തി, എം.വി. സന്തോഷ് ശാന്തി, പി.ആർ. ലിങ്കൺ ശാന്തി എന്നിവരെ ഭരണ സമിതി അംഗങ്ങളുമായുള്ള കമ്മറ്റിയെ തിരഞ്ഞെടുത്തു. സംഘം പാഠശാലയിലെ സ്വർഗീയ ആചാര്യന്റെ സ്മൃതി മണ്ഡപത്തിന് മുമ്പിൽ സഹാചാര്യൻ സി.ബി. പ്രകാശൻ ശാന്തികളുടെ മുഖ്യ കാർമികത്വത്തിൽ ത്രിവത്സര പൂജാപഠന കോഴ്‌സിന്റെ പുതിയ ബാച്ചിലേക്കുള്ള വിദ്യാർത്ഥികളുടെ ഗുരുദക്ഷിണ സമർപ്പണം നടന്നു.