തൃശൂർ: മലയാള കാവ്യ സാഹിതി നാലാം വാർഷികത്തോട് അനുബന്ധിച്ച് എല്ലാ ജില്ലകളിലും നടത്തുന്ന 'നേർക്കാഴ്ച' ജില്ലാ സമ്മേളനം 16ന് രാവിലെ പത്തിന് സാഹിത്യ അക്കാഡമി ഹാളിൽ നടക്കും. സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ ഉദ്ഘാടനം ചെയ്യും. കഥാകൃത്ത് അശോകൻ ചരുവിൽ വിശിഷ്ടാഥിതിയായി എത്തും. ഓടക്കുഴൽ അവാർഡ് ജേതാവ് സാറ ജോസഫിനെ ചടങ്ങിൽ ആദരിക്കും. മീന അരവിന്ദന്റെ കവിതാസമാഹാരം 'ആത്മ സൗഖ്യം' ചടങ്ങിൽ പ്രകാശനം ചെയ്യും. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണവും സമ്മേളനത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ജയപ്രകാശ് ശർമ്മ, സന്ധ്യ അറക്കൽ, അജിത രാജൻ, പി.ബി.രാമാദേവി, പ്രമോദ് ചേർപ്പ് എന്നിവർ പങ്കെടുത്തു.