 
തൃശൂർ: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ടിൻഡെക്‌സ് - 2022 വ്യവസായ കൈത്തറി പ്രദർശന മേള ഇന്ന് രാവിലെ 11.30ന് പി. ബാലചന്ദ്രൻ എം.എൽ.എ നിർവഹിക്കും. 16 വരെ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന മേളയിൽ ഭക്ഷ്യോത്പന്നങ്ങൾ, തുണിത്തരങ്ങൾ, കൈത്തറി, കരകൗശല വസ്തുക്കൾ, ആയുർവേദ ഉത്പന്നങ്ങൾ എന്നിവ ഉണ്ടാകും. ഫുഡ് കോർട്ടും വൈകിട്ട് കലാ സാംസ്‌കാരിക പരിപാടികളുമുണ്ട്. ജില്ലയിലെ ചെറുകിട, സൂക്ഷ്മ സംരംഭകർക്ക് ഇടനിലക്കാരില്ലാതെ ഉത്പന്നങ്ങൾ നേരിട്ടെത്തിക്കാൻ ലക്ഷ്യം വച്ചാണ് വ്യവസായ വാണിജ്യ വകുപ്പ് ഈ പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്.