ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹം 16ന് ആരംഭിക്കും. ക്ഷേത്ര മതിൽക്കെട്ടിന് പുറത്ത് സജ്ജമാക്കിയ വേദിയിൽ വൈകിട്ട് നാലിന് ഭാഗവത മാഹാത്മ്യ പാരായണത്തോടെയാണ് യജ്ഞത്തിന് തുടക്കം കുറിക്കുന്നത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഭാഗവത പാരായണവും വ്യാഖ്യാനവും നടക്കും. പല്ലിശ്ശേരി ചിദാനന്ദാശ്രമം നവീൻ കുമാർ യജ്ഞാചാര്യനും, സാവിത്രി അന്തർജനം യജ്ഞ പൗരാണികയും, പ്രസാദ് ആലുവ യജ്ഞപുരോഹിതനുമാകും. 23ന് ഉച്ചയ്ക്ക് വിഷ്ണു സഹസ്രനാമജപത്തോടെ യജ്ഞം സമാപിക്കും.