ചാലക്കുടി: പൊതുപ്രവർത്തകനും കെ.പി.എം.എസ് മുൻ യൂണിയൻ പ്രസിഡന്റും നാടൻപാട്ട് കലാകാരനുമായ ഷിജു ചുനക്കരയുടെ തിരോധാനത്തിൽ പൊലിസ് അന്വേഷണം ഊർജിതമാക്കണമെന്ന് ബി.ഡി.ജെ.എസ് മണ്ഡലം കമ്മിറ്റി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിൽ തോട്ടവീഥി അദ്ധ്യക്ഷനായി. ബോസ് കാമ്പളത്ത്, സി.ജി. അനിൽകുമാർ, ടി.കെ. മനോഹരൻ, പി.സി. മനോജ്, എ.കെ. ഗംഗാധരൻ, സുരേന്ദ്രൻ വെളിയത്ത്, സി.എസ്. സത്യൻ എന്നിവർ പ്രസംഗിച്ചു.