 
ശങ്കരാനന്ദ സ്വാമികളുടെ സമാധി ദിനാചരണം എസ്.എൻ.ഡി.പി യോഗം പുതുക്കാട് യൂണിയൻ പ്രസിഡന്റ് സി.ജെ. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്യുന്നു.
പുതുക്കാട്: ശിവഗിരി മഠത്തിന്റെ അവസാന മഠാധിപതിയും ധർമ്മസംഘം ട്രസ്റ്റ് അദ്ധ്യക്ഷനുമായിരുന്ന ശങ്കരാനന്ദ സ്വാമികളുടെ 46-ാം ദിനാചരണം നടത്തി. പുതുക്കാട് ശങ്കരാചല മഠം, എസ്.എൻ.ഡി.പി ശാഖ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സമാധി ആചരണത്തിന്റെ ഭാഗമായി നടത്തിയ അനുസ്മരണ സമ്മേളനം എസ്.എൻ.ഡി.പി യോഗം പുതുക്കാട് യൂണിയൻ പ്രസിഡന്റ് സി.ജെ. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര യോഗം പ്രസിഡന്റ് പി.കെ. സെൽവരാജ് അദ്ധ്യക്ഷനായി. ഇന്ദ്രസേനൻ ചാലക്കുടി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്തംഗം സി.സി. സോമസുന്ദരൻ, എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി പി.കെ. തിലകൻ, കെ.വി. സുരേഷ്, രജത്ത് കോമത്തുക്കാട്ടിൽ, പി.ആർ. വിജയകുമാർ എന്നിവർ സംസാരിച്ചു. സമാധി ആചരണ ചടങ്ങുകൾക്ക് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മേൽശാന്തി സനൽ മുഖ്യകാർമ്മികത്വം വഹിച്ചു. ആലുവ അദൈ്വതാശ്രമം, പുതുക്കാട് ശങ്കരാചല മഠം എന്നിവയുടെ സെക്രട്ടറിയുമായിരുന്നു ശങ്കരാനന്ദ സ്വാമികൾ.