നന്തിക്കര: പറപ്പൂക്കര പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്ക് പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് നൽകുന്ന ലാപ്‌ടോപ് വിതരണം ചെയ്തു കെ.കെ. രാമചന്ദ്രൻ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.അനൂപ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എം.കെ.ശൈലജ, അംഗങ്ങളായ കെ.സി. പ്രദീപ്, ബീന സുരേന്ദ്രൻ, എൻ.എം. പുഷ്പാകരൻ എന്നിവർ സംസാരിച്ചു.