കൊടുങ്ങല്ലൂർ: ശ്രീകുരുബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിക്ക് ഒരു ആനയെ മാത്രമാക്കി കുരുമ്പാമ്മയുടെ നടയിൽ നിന്ന് ആചാരപരമായി ഭഗവതിയുടെ താലപ്പൊലി നടത്തിയാൽ മതിയെന്ന ജില്ലാ ഭരണകൂടത്തിന്റെ അനുമതി പ്രതിഷേധാർഹമാണെന്ന് ശ്രീകുരുംബ ഭഗവതി നിഴലിൽ ഇരിപ്പ് സേവാ സമിതി കുറ്റപ്പെടുത്തി. രാഷ്ട്രീയ പാർട്ടികൾക്ക് യാതൊരു നിയന്ത്രണവുമില്ലാതെ പരിപാടി നടത്താൻ മൗന അനുവാദം കൊടുക്കുന്ന ഉദ്യോഗസ്ഥന്മാർ ക്ഷേത്ര ഉത്സവങ്ങളുടെ കാര്യം വരുമ്പോൾ നിലപാട് കടുപ്പിച്ചു പറയുന്നത് സംശയാസ്പദമാന്നെന്നും നിഴലിൽ ഇരിപ്പ് സേവാ സമിതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ സ്ഥലം എം.എൽ.എ നിലപാട് വ്യക്തമാക്കണെമെന്ന് സമിതി സയോജക കെ.ജി. ശശിധരൻ ആവശ്യപ്പെട്ടു.