 
കയ്പമംഗലം: മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിച്ച് രാജ്യത്ത് ഉയർന്നു വരുന്ന സാമൂഹ്യനീതിക്ക് വേണ്ടിയുള്ള സമരങ്ങളെ തകർക്കാൻ സാധിക്കില്ലെന്ന് ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തിരിച്ചറിയണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്. സി.പി.ഐ കയ്പമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ പര്യടനം നടത്തുന്ന വാഹന പ്രചാരണ ജാഥയുടെ ഉദ്ഘാടനം കാളമുറി സെന്ററിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരെ 17ന് കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കുള്ള മാർച്ചിന്റെയും ധർണയുടെയും പ്രചാരണത്തിന്റെ ഭാഗമായാണ് ജാഥ സംഘടിപ്പിച്ചിട്ടുള്ളത്. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം കെ.പി. സന്ദീപ് മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ എം.ഡി. സുരേഷ് മാസ്റ്റർ അദ്ധ്യക്ഷനായി. കൺവീനർ പി.എ. അഹമ്മദ്, ജാഥാ ക്യാപ്ടൻ ടി.പി. രഘുനാഥ്, കെ.എസ്. ജയ, അഡ്വ. എ.ഡി. സുദർശനൻ, ബി.എ. ഗോപി, വി.എ. കൊച്ചു മൊയ്തീൻ എന്നിവർ സംസാരിച്ചു.