food-
ഷെയർ ആന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ 'ഒരാൾ പോലും വിശന്നിരിക്കരുത്' പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ കുന്നംകുളം എ.സി.പി ടി.എസ് സിനോജ് ഉദ്ഘാടനം ചെയ്യുന്നു.

കുന്നംകുളം: നഗരത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ആരെങ്കിലും ഉച്ചഭക്ഷണം ലഭിക്കാതെ വിശന്നിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ 8139087878 എന്ന നമ്പറിൽ വിളിച്ചാൽ ഉച്ചഭക്ഷണം വീട്ടിലെത്തുന്ന ഷെയർ ആന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ 'ഒരാൾ പോലും വിശന്നിരിക്കരുത്' പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് കുന്നംകുളത്ത് തുടക്കമായി. യുവാക്കളുടെ കൂട്ടായ്മയായ ഡെലീബിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം എ.സി.പി ടി.എസ്. സിനോജ് നിർവഹിച്ചു. ഷെയർ ആന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ലെബീബ് ഹസൻ അദ്ധ്യക്ഷനായി. നഗരസഭാ വൈസ് ചെയർപേഴ്‌സൺ സൗമ്യ അനിലൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.എം. സുരേഷ്, ടി. സോമശേഖരൻ, കൗൺസിലർ കെ.കെ. മുരളി, പ്രസ് ക്ലബ് പ്രസിഡന്റ് സി.എഫ്.ബെന്നി എന്നിവർ സംസാരിച്ചു. ദിവസവും 12 മണിക്ക് മുമ്പായി വിളിച്ച് അറിയിച്ചാൽ 2 മണിക്കുള്ളിൽ ഭക്ഷണം എത്തുന്ന വിധത്തിലാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ.