1

തൃശൂർ: സി.പി.എം തിരുവാതിരക്കളിയെ വിമർശിച്ച് ഇടത് സഹയാത്രികനായ അശോകൻ ചെരുവിൽ. ഇടുക്കിയിൽ വിദ്യാർത്ഥിയായ ധീരജിന്റെ കൊലപാതകത്തിൽ കേരളം ഞെട്ടിത്തരിച്ച് നിൽക്കുമ്പോൾ സംഘടിപ്പിച്ച തിരുവാതിരക്കളി മാറ്റി വയ്ക്കാതിരുന്നത് അവിവേകമായെന്ന് അശോകൻ ചെരുവിൽ ഫേസ്ബുക്കിൽ കുറിച്ചു. സർക്കാരിന്റെ ഭരണമികവും പാർട്ടിയുടെ പ്രവർത്തനങ്ങളും കോർത്തിണക്കിയ പാട്ടിന് ചുവടുവച്ചത് അഞ്ഞൂറോളം പേരാണ്. സി.പി.എം അരൂർ ഏരിയാ സമ്മേളനത്തിന് മുന്നോടിയായായിരുന്നു തിരുവാതിര. ഫ്യൂഡൽകാലത്തുണ്ടായ മറ്റ് പല കലാരൂപങ്ങളും നമ്മൾ കൊണ്ടാടുന്നുണ്ട്. സി.പി.എം സമ്മേളനത്തോട് അനുബന്ധിച്ച് തിരുവാതിരക്കളി അവതരിപ്പിക്കുന്നതിൽ തെറ്റും കാണുന്നില്ല. എന്നാൽ ധീരജിന്റെ രക്തസാക്ഷിത്വത്തിൽ കേരളം ഞെട്ടിത്തരിച്ച് നിൽക്കുന്ന സമയത്ത് ഇത് മാറ്റിവയ്‌ക്കേണ്ടതായിരുന്നുവെന്ന് അദേഹം കുറിപ്പിലൂടെ പറയുന്നു.