1

തൃശൂർ : ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വ്യവസായ കൈത്തറി പ്രദർശന മേള ബാലചന്ദ്രൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിഡ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പ്രദർശന വിപണന മേള രാവിലെ 11 മുതൽ 8 വരെയാണ് നടക്കുക. മേളയിൽ ഭക്ഷ്യോത്പന്നങ്ങൾ, ഗാർമെന്റ്‌സ്, കൈത്തറി കര കൗശല വസ്തുക്കൾ, ആയുർവേദ ഉത്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവും ഉണ്ട് . 16 വരെയാണ് പ്രദർശനം. ഡോക്ടർ കെ.എസ് കൃപകുമാർ, കൗൺസിലർ പൂർണ്ണിമ സുരേഷ്, ജി.എസ്.പ്രകാശ്, എസ്.സജി, നോബി ജോസഫ് എന്നിവർ ആശംസകളർപ്പിച്ചു.