adalath
ഫയൽ അദാലത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: ഫയലുകൾ തീർപ്പാക്കുന്നതിന്റെ ഭാഗമായി തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ ജില്ലാ, ഉപജില്ലാ ഓഫീസുകളെ പങ്കെടുപ്പിച്ച് നടത്തിയ ജില്ലാതല ഫയൽ അദാലത്തിൽ 1330 ഫയലുകൾ തീർപ്പാക്കി. ശേഷിക്കുന്ന ഫയലുകൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. തൃശൂർ വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി. മദനമോഹനൻ അദ്ധ്യക്ഷനായി. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് പ്രശാന്ത് ലാൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജോഷി വർഗീസ് നന്ദിയും പറഞ്ഞു. സംസ്ഥാന തലത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ നടത്താനുദ്ദേശിക്കുന്ന അദാലത്തിന്റെ മന്നോടിയായാണ് ജില്ലാതല അദാലത്ത്.