1

തൃപ്രയാർ: ശബരിമല മകരവിളക്ക് ദിവസം സന്ധ്യക്ക് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ 10008 ദീപങ്ങളാൽ ദീപപ്രഭ ചൊരിയും. രാവിലെ ശാസ്താവിന് വിശേഷാൽ നെയ്യഭിഷേകം നടക്കും. വൈകീട്ട് പുഷ്പാഭിഷേകമുണ്ടാകും. മകരവിളക്ക് ദിവസം തൃപ്രയാർ ക്ഷേത്രത്തിൽ ആദ്യമായാണ് ദീപപ്രഭ നടത്തുന്നത്. മകരം ഒന്നാം തീയതി പതിവുപോലെ വിശേഷാൽ കളഭം, ദീപാരാധന എന്നിവയും ഉണ്ടായിരിക്കും. ദീപ ജ്വലനത്തിനായി ഭക്തർ വൈകീട്ട് 5.30ന് ക്ഷേത്രത്തിലെത്തണമെന്ന് ദേവസ്വം മാനേജർ എം. മനോജ്കുമാർ അറിയിച്ചു.