കാട്ടാനകൾ നശിപ്പിച്ച വാഴകൾ.
മറ്റത്തൂർ: ഇഞ്ചക്കുണ്ട്, കൽക്കുഴി, പരുന്തുപാറ പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമായി. കൊച്ചേരിൽ ജോസിന്റെ നൂറോളം വാഴകളും റബറും ആനകൾ നശിപ്പിച്ചു. കാമ്ര ലത്തീഫ്, എടത്തനാൽ മാണി, കൊട്ടിശ്ശേരി അഗസ്തി, കൈതക്കൽ സണ്ണി എന്നിവരുടെ റബർ, വാഴ, തെങ്ങ്, കശുമാവ് എന്നിവ കാട്ടാനകൾ നശിപ്പിച്ചു. മുള്ള് വേലി തകർത്താണ് കാട്ടാനകൾ എത്തുന്നത്. രാത്രിയിൽ കാട്ടാന കൃഷി നശിപ്പിക്കുന്നത് കണ്ട് ആനയെ ഓടിക്കാൻ തീ കത്തിച്ച മണ്ണാർതോട്ടത്തിൽ പാപ്പച്ചനെ കാട്ടാന ആക്രമിക്കാൻ ശ്രമിച്ചു. കൃഷി നശിപ്പിക്കുകയും തങ്ങളുടെ ജീവന് വരെ ഭീഷണി ഉയർത്തുകയും ചെയ്യുന്ന വന്യമ്യഗങ്ങളിൽനിന്നും സംരക്ഷണം നൽകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.