കയ്പമംഗലം: സംസ്ഥാന തുറമുഖ വകുപ്പിന്റെ തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച എടത്തിരുത്തി പഞ്ചായത്ത് പതിനാറാം വാർഡിലെ ബാലകൃഷ്ണൻ നായർ ഐ.എസ്.ആർ.ഒ റോഡ് നാടിന് സമർപ്പിച്ചു. 93.50 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. തുറമുഖ വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു, സജീഷ് സത്യൻ, ഹേന രമേഷ്, നൗമി പ്രസാദ്, എം.കെ. ഫൽഗുണൻ, ബൈന പ്രദീപ്, എം. ദിനേശ് ശങ്കർ എന്നിവർ സംസാരിച്ചു.