മേലൂർ: കുന്നപ്പിള്ളിയിൽ തെരുവ് നായകൾ നൂറുകണക്കിന് വളർത്തു കോഴികളെ കൊന്നൊടുക്കി. തേറാട്ടി പ്രംജിത്ത് ലാലിന്റെ ഉടമസ്ഥതയിലെ ഫാമിലാണ് എഴുനൂറോളം കോഴികളെ കൊന്നത്. മുപ്പത്തിനാല് ദിവസം പ്രായമെത്തിയ കോഴികളായിരുന്നു. ഫാമിന്റെ ഒരു ഭാഗം പൊളിച്ച് അകത്ത് കടന്ന നായകൾ കൂട്ടത്തോടെ കോഴികളെ വകവരുത്തി. കുറെയണ്ണത്തിനെ തിന്നുകയും ചെയ്തു. സമീപത്ത് ഏറെ കാലമായി തമ്പടിച്ചിരിക്കുന്ന നായക്കൂട്ടമാണ് ഫാമിലെത്തിയത്. കുന്നപ്പിള്ളിയിലും പരിസരത്തും തെരുവ് നായകളുടെ ശല്യം രൂക്ഷമാണ്.