ചാലക്കുടി: ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ പോട്ട നാടുകുന്നിൽ ഫിഷറീസ് ഫാർമേഴ്‌സ് സൊസൈറ്റി മത്സ്യ വിപണന കേന്ദ്രം ആരംഭിക്കുന്നു. വളർത്തു മത്സ്യങ്ങളെ പിടിച്ചെടുത്ത് സ്ഥലത്തുതന്നെ പാകപ്പെടുത്തി നൽകുന്ന മീൻചട്ടി എന്ന പേരിലെ സംരംഭം ഇന്ന് വൈകീട്ട് 4 ന് ടി.ജെ. സനീഷ്‌കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ അദ്ധ്യക്ഷനാകും. ഉപഭോക്താക്കൾക്ക് മായമില്ലാത്ത വളർത്തു മത്സ്യങ്ങളെ എല്ലാ വിധത്തിലും പാകം ചെയ്തു കൊടുക്കലാണ് ലക്ഷ്യം. ഫീഷറീസ് വകുപ്പ് ഇതാദ്യമായാണ് ഇത്തരത്തിൽ ധനസഹായം നൽകുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. സെക്രട്ടറി കുര്യാക്കോസ് ജേക്കബ്, ആന്റോ മൂത്തടൻ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.