ചാലക്കുടി: കുറ്റിക്കാട് ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ തുടക്കവും പുതുതായി ആരംഭിക്കുന്ന വെളിച്ചെണ്ണ മില്ലിന്റെ ഉദ്ഘാടനവും ഇന്ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്വന്തമായി മില്ലിൽ തയ്യാറാക്കുന്ന വെളിച്ചെണ്ണ കർഷകൻ എന്ന പേരിലാണ് ബ്രാൻഡായി പുറത്തിറക്കുന്നത്. ഉച്ചയ്ക്ക് 12 ന് ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. പ്രസിഡന്റ് ബിജു പി.കാവുങ്കൽ അദ്ധ്യക്ഷനാകും. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മായാ ശിവദാസ് മുഖ്യാതിഥിയാകും. ആഘോഷത്തിന്റെ ഭാഗമായി പല പദ്ധതികളും ആവിഷ്ക്കരിക്കുന്നുണ്ട്. നീതി ലാബും മെഡിക്കൽ സ്റ്റോറും തുടങ്ങുമെന്നും പ്രസിഡന്റ് ബിജു.പി. കാവുങ്ങൽ, വൈസ് പ്രസിഡന്റ് ജോസ് പടിഞ്ഞാക്കര, ജോസ് കൈതാരത്ത് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.