potuyogam
അഖില കേരള ധീവരസഭ കയ്പമംഗലം സൗത്ത് കരയോഗം വാർഷിക പൊതുയോഗം ധീവരസഭ ജില്ലാ സെക്രട്ടറി കെ.വി. തമ്പി ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം: അഖില കേരള ധീവരസഭ കയ്പമംഗലം സൗത്ത് കരയോഗം വാർഷിക പൊതുയോഗം നടത്തി. ധീവരസഭ ജില്ലാ സെക്രട്ടറി കെ.വി. തമ്പി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.കെ. തിലകൻ അദ്ധ്യക്ഷനായി. മഹിളാ സഭ കരയോഗം പ്രസിഡന്റ് പി.എ. ഉഷ, യുവജന സഭ കരയോഗം പ്രസിഡന്റ് പി.ജി. സത്യൻ, തൃശൂർ ജില്ലാ മഹിളാ സെക്രട്ടറി ഹേമ തമ്പി, പി.കെ. വേലായുധൻ, പി.കെ. പ്രകാശൻ, കെ.എസ്. സന്തോഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ മുതിർന്ന മത്സ്യതൊഴിലാളികളെ ആദരിക്കുകയും ധനസഹായം വിതരണം ചെയ്യുകയും ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡ് നൽകി.