കൊടുങ്ങല്ലൂർ : കേന്ദ്ര സംസ്ഥാന ബന്ധങ്ങളിൽ വിള്ളൽ വരുത്താൻ കേന്ദ്രം ശ്രമിക്കുകയാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ സി.പി.ഐ കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ ജാഥ മേത്തല പടന്നയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവർണർ പദവിയെ അതിനായി ദുരുപയോഗപ്പെടുത്തുന്നുണ്ട്.
ഫെഡറലിസം തകർക്കുന്നതിൽ കോൺഗ്രസിനും ബി.ജെ.പിക്കും തുല്യപങ്കാണുള്ളത്. ജനങ്ങളുടെ ആശങ്കകൾ അകറ്റിയ ശേഷമേ വികസന പദ്ധതികൾ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടപ്പിലാക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഡ്വ.വി.ആർ സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. കെ.വി വസന്തകുമാർ, ജാഥാക്യാപ്റ്റൻ പി.പി. സുഭാഷ്, വൈസ് ക്യാപ്റ്റൻ സുമ ശിവൻ, ഡയറക്ടർ ടി.എൻ വേണു, സി.സി വിപിൻ ചന്ദ്രൻ, കെ.എം സലീം, എ.എം സായൂജ് എന്നിവർ പ്രസംഗിച്ചു.