പാവറട്ടി: മണലൂർ മേഖല ഇക്കോ ടൂറിസം ഡവലപ്‌മെന്റ് കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ ഓഫീസ് പൂവത്തൂർ പോസ്റ്റാഫീസ് കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ശ്രീകുമാർ വാക അദ്ധ്യക്ഷനായി. ഷെയർ സർട്ടിഫിക്കറ്റ് വിതരണം ചാവക്കാട് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.വി. ഹരിദാസൻ ഉദ്ഘാടനം ചെയ്തു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, എളവള്ളി പഞ്ചായത്ത് പ്രസിഡഡന്റ് ജിയോഫോക്‌സ്, അസി.രജിസ്ട്രാർ കെ.കെ. സത്യഭാമ, ഡയറക്ടർ വി.ജി. സുബ്രഹ്മണ്യൻ, സെക്രട്ടറി കെ.ദ്രൗപതി എന്നിവർ പ്രസംഗിച്ചു.