തൃശൂർ: പിന്നാക്ക വിഭാഗത്തിലെ വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് അപേക്ഷ സ്വീകരിക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് നാഷണലിസ്റ്റ് ഒ.ബി.സി കോൺഗ്രസ് സംസ്ഥാന ചെയർമാൻ എ.വി. സജീവ് ആവശ്യപ്പെട്ടു. ജനസംഖ്യയുടെ 65 ശതമാനമുള്ളവരോടുള്ള ഈ സമീപനം നവോത്ഥാനത്തിന് കളങ്കം ചാർത്തുന്നതാണന്നും പിന്നാക്ക വികസന വകുപ്പിന് 14 ജില്ലകളിലും ഓഫീസും തസ്തികകളും അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.