1
കെ. മുരളീധരൻ

തൃശൂർ: മികച്ച പൊതുപ്രവർത്തകനുള്ള അഡ്വ. വി. ബാലറാം സ്മൃതി പുരസ്‌കാരം കെ. മുരളീധരൻ എം.പിക്ക് നൽകുമെന്ന് ഭാരാവാഹികൾ അറിയിച്ചു. പുരസ്‌കാരം 19ന് വൈകീട്ട് 3.30ന് ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ നടക്കുന്ന രണ്ടാം ബാലറാം അനുസ്മരണ സമ്മേളനത്തിൽ മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെ. മുരളീധരന് കൈമാറും. 21000 രൂപയും ഫലകവുമാണ് പുരസ്‌കാരം. വാർത്താ സമ്മേളനത്തിൽ സി.എ. ഗോപപ്രതാപൻ, വി.കെ. ജയരാജൻ, ശിവൻ പാലിയത്ത്, പി.വി. ബദറുദ്ദീൻ എന്നിവർ പങ്കെടുത്തു.