gram-sabha-for-the-disabl
കടപ്പുറം ഗ്രാമ പഞ്ചായത്ത് ഭിന്നശേഷിക്കാരുടെ ഗ്രാമസഭ പ്രസിഡന്റ് ഹസീന താജുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു.

ചാവക്കാട്: കടപ്പുറം ഗ്രാമപഞ്ചായത്ത് 2022-23 വർഷത്തെ ഭിന്നശേഷിക്കാരുടെ ഗ്രാമസഭ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ദീൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി. മൻസൂർ അലി അദ്ധ്യക്ഷനായി. കഴിഞ്ഞ വർഷത്തെ പദ്ധതികൾ അവലോകനം ചെയ്തു. സ്‌കോളർഷിപ്പ് വിതരണം യഥാസമയം നിർവഹിച്ച ഐ.സി.ഡി.എസ് സൂപ്പർവൈസർ ടി.രൂപയെ ഗ്രാമസഭയിൽ അഭിനന്ദിച്ചു. പുതിയ വർഷത്തേക്കുള്ള നിർദ്ദേശങ്ങൾ ഗ്രാമസഭ അംഗങ്ങൾ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂക്കൻ കാഞ്ചന, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാലിഹ ഷൗക്കത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശുഭ ജയൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രസന്ന ചന്ദ്രൻ, ഷീജ രാധാകൃഷ്ണൻ, അഡ്വ.മുഹമ്മദ് നാസിഫ്, ബോഷി ചാണാശ്ശേരി, എ.വി. അബ്ദുൽ ഗഫൂർ, ടി.ആർ. ഇബ്രാഹിം, റാഹില വഹാബ്, സുനിത പ്രസാദ്, പഞ്ചായത്ത് സെക്രട്ടറി ഷാജിത എന്നിവർ പങ്കെടുത്തു.